• April 20, 2025
  • admin
  • 0



ഈ വിജയം കേരളത്തിന്…സ്നേഹപൂര്‍വ്വം ഇന്ത്യന്‍ ക്രിക്കറ്റ് ടീം

ഇന്ത്യന്‍ വിജയം കേരളത്തിലെ പ്രളയബാധിതര്‍ക്ക് സമര്‍പ്പിച്ച് കോലി

ഇംഗ്ളണ്ടിനെതിരായ ടെസ്റ്റ്‌ ക്രിക്കറ്റില്‍ ഇന്ത്യന്‍ വിജയം കേരളത്തിലെ പ്രളയബാധിതര്‍ക്ക് സമര്‍പ്പിച്ച് കോലി.ഈ വിജയം പ്രളയബാധിതര്‍ക്ക് സമര്‍പ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അവര്‍ ഏറ്റവും ദുഷ്കരമായ സമയത്തിലൂടെയാണ് കടന്നു പോകുന്നത്. ഇതാണ് ഞങ്ങള്‍ക്ക് അവര്‍ക്കായി ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും ചുരുങ്ങിയ കാര്യം എന്ന് ക്യാപ്ടന്‍ വിരാറ്റ് കോലി പോസ്റ്റ്‌ മാച് പ്രസന്‍റെഷനില്‍ പറഞ്ഞു.മാച്ച് ഫീയായി ലഭിക്കുന്ന രണ്ടു കോടിയോ അതില്‍ കൂടുതലോ ഉള്ള തുകയാണ് കേരളത്തിനായി നല്‍കുക.ഒരു ടെസ്റ്റ്‌ മത്സരത്തിനു ടീമിലുള്ള താരങ്ങള്‍ക്ക് 15 ലക്ഷം രൂപയും റിസര്‍വ് താരങ്ങള്‍ക്ക് അതിന്‍റെ പകുതി തുകയുമാണ് ലഭിക്കുക. നിറഞ്ഞ കൈയ്യടിയോടെയാണ് ഗാലറി കോഹ്ലിയുടെ പ്രസ്താവന സ്വീകരിച്ചത്.

View at DailyMotion

Leave a Reply

Your email address will not be published. Required fields are marked *